ബാലുശ്ശേരിയിൽ വ്യാപാരിക്കുനേരെ ആക്രമണം; വധശ്രമത്തിന് കേസ്, മൂന്നുപേർ റിമാൻഡിൽ

news image
Aug 9, 2023, 4:54 am GMT+0000 payyolionline.in

ബാ​ലു​ശ്ശേ​രി: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ല​ഹ​രി​സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൂ​നൂ​ർ ചാ​ലു​പ​റ​മ്പി​ൽ ദി​ൽ​ജി​ത്ത് (29), ബാ​ലു​ശ്ശേ​രി ആ​ണോ​ൽ സ​രു​ൺ (34), ക​രു​മ​ല തൈ​കേ​ളോ​ത്ത് ദി​പി​ൻ ലാ​ൽ (34) എ​ന്നി​വ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി. ​റ​ഫീ​ഖ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കൈ​ര​ളി റോ​ഡി​ലെ റോ​യ​ൽ ഹാ​ർ​ഡ് വേ​ർ​സ് ഉ​ട​മ ചാ​ത്തോ​ത്ത് അ​ര​വി​ന്ദാ​ക്ഷ​നെ (58) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മൂ​ന്നം​ഗ സം​ഘം ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചി​രു​ന്നു. ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ൾ കൈ​ര​ളി റോ​ഡി​ലെ വീ​ടി​ന്റെ മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

സ്റ്റീ​ൽ വ​ടി, ക​ല്ല് എ​ന്നി​വ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​ര​വി​ന്ദാ​ക്ഷ​ന് മു​ഖ​ത്തും ക​ണ്ണി​നും ത​ല​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദാ​ക്ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe