ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ

news image
Mar 25, 2025, 3:30 am GMT+0000 payyolionline.in

കോഴിക്കോട് : ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe