ജീവനക്കാരെ മർദ്ദിച്ച സംഭവം; വടകര താലൂക്കിൽ 7 ന് ബസ് തൊഴിലാളികളുടെ സൂചന പണിമുടക്ക്

news image
Jan 4, 2025, 5:40 pm GMT+0000 payyolionline.in

വടകര : തണ്ണീർപന്തലിൽ അശ്വിൻ ബസ് തടഞ്ഞ് നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജനവരി 7 ന്ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും. ജനവരി 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്തുവാനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം തീരുമാനിച്ചു.

സൂചന പണിമുടക്ക് ദിവസം കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾക്ക് സർവീസ് നടത്താം. യോഗത്തിൽ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡ്വ ഇ. നാരായണൻ നായർ,  ഇ. പ്രദീപ് കുമാർ, വിനോദ് ചെറിയത്ത്, വി.ആർ. ദിലീപ്, പി. സജീവ് കുമാർ, കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe