ബ​ന്ദി​പ്പൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്

news image
Jan 11, 2025, 4:02 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​ർ ഗു​ണ്ട​ൽ​പേ​ട്ടി​ന് സ​മീ​പം ബ​ന്ദി​പ്പൂ​ർ ക​ടു​വ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ൻ സി​ദ്ധ​രാ​ജ ഷെ​ട്ടി​ക്ക് (48) പ​രി​ക്കേ​റ്റു.

ദേ​ശി​പു​ര വി​ല്ലേ​ജി​ലെ ത​ന്റെ കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ​നി​ൽ​ക്ക​വേ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് സം​ഭ​വം. വി​ള​വെ​ടു​ത്ത വി​ള സം​ര​ക്ഷി​ക്കാ​ൻ കൃ​ഷി​യി​ട​ത്തി​നോ​ടു​ചേ​ർ​ന്ന് കെ​ട്ടി​യു​ണ്ടാ​ക്കി​യ പ്ലാ​സ്റ്റി​ക് കൂ​ടാ​ര​ത്തി​ൽ മ​ഹാ​ദേ​വ ഷെ​ട്ടി എ​ന്ന​യാ​ൾ​ക്കൊ​പ്പം ക​ഴി​യ​വേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. തീ​റ്റ​തേ​ടി​യി​റ​ങ്ങി​യ കാ​ട്ടാ​ന കൂ​ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ച വി​ള തി​ന്നു​ന്ന​തി​നി​ടെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സി​ദ്ധ​രാ​ജ ഷെ​ട്ടി​യെ ച​വി​ട്ടു​ക​യാ​യി​രു​ന്നു.

അ​ല​ർ​ച്ച കേ​ട്ട് എ​ഴു​ന്നേ​റ്റ മ​ഹാ​ദേ​വ ഷെ​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ദി​പ്പൂ​ർ ഓം​കാ​ര റേ​ഞ്ചി​ൽ​നി​ന്നു​ള്ള വ​ന​പാ​ല​ക​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ ക​ർ​ഷ​ക​നെ ചാ​മ​രാ​ജ് ന​ഗ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ സു​രേ​ഷി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു. ചി​കി​ത്സാ ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് എ.​സി.​എ​ഫ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe