ബട്ടറും ചീസും കുട്ടികള്‍ക്കും മുതിർന്നവർക്ക് വളരെയധികം ഇഷ്ടമുള്ള പാൽ ഉൽപ്പന്നങ്ങളാണ്. സാൻഡ്‌വിച്ച്, കേക്ക്, പിസ്സ് തുടങ്ങിയ വിഭവങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഈ ഉൽപ്പന്നങ്ങൾ സാധാരണയായി ഫ്രിഡ്ജിൽ സൂക്ഷിച്ച് കൂടി പരിരക്ഷിക്കപ്പെടുന്നു, എന്നാൽ പലരും ഇവയെ കാലങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ, അവയുടെ പുതുമ നഷ്ടപ്പെടില്ലെന്ന് വിശ്വസിക്കുന്നു.
എന്നാല്‍ ചീസും ബട്ടറും ഒക്കെ ഫ്രിഡ്ജില്‍ ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ അവയില്‍ ബാക്ടീരിയ വളരാന്‍ കാരണമാകും. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ചീസും ബട്ടറും ഒക്കെ എത്ര നാള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം എന്ന് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.
ബട്ടര്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും നാല് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ബട്ടര്‍ ഈ താപനിലയില്‍ സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെ ഇരിക്കും. ഉപ്പില്ലാത്ത ബട്ടര്‍ ഉപ്പുള്ള ബട്ടറിനെ അപേക്ഷിച്ച് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഫ്രിഡ്ജില്‍ മറ്റ് ഭക്ഷണ സാധനങ്ങളുടെ മണം ആഗിരണം ചെയ്യാതിരിക്കാന്‍ ബട്ടര്‍ ഒരു വായു കടക്കാത്ത കണ്ടെയ്‌നറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. ഇത് പുറത്തെടുത്ത് ആവര്‍ത്തിച്ച് ഉരുക്കുന്നതും പിന്നീട് വീണ്ടും ഫ്രീസ് ചെയ്യുന്നതും ഒഴിവാക്കുക. അങ്ങനെ ചെയ്താല്‍ ബട്ടറിന്റെ സ്വാഭാവിക രുചിയെ പ്രതികൂലമായി ബാധിക്കും. വലിയ അളവില്‍ ബട്ടറുണ്ടെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കാം. സാള്‍ട്ടഡ് ബട്ടര്‍ ഉപ്പില്ലാത്ത ബട്ടറിനേക്കാള്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും. ഫ്രിഡ്ജില്‍ ശരിയായി സൂക്ഷിച്ചാല്‍ ഇത് 2-3 മാസം വരെ ഇരിക്കും. ബട്ടര്‍ ഫ്രിഡ്ജിലെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഫ്രീസറിലാണെങ്കില്‍ 6-9 മാസം വരെ കേടാകാതെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് മുമ്പ് ഫ്രിഡ്ജില്‍ നിന്നെടുത്ത് മുറിയിലെ താപനിലയില്‍ കുറേ നേരം വയ്ക്കുക. ബട്ടര്‍ പൊതിയാന്‍ ഒരിക്കലും അലുമിനിയം ഫോയില്‍ ഉപയോഗിക്കരുത്. പകരം ബട്ടര്‍ പേപ്പറില്‍ സൂക്ഷിക്കുക.
ക്രീം ഒരു ഡിഗ്രി സെല്‍ഷ്യസിനും നാല് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ക്രീം ഫ്രിഡ്ജില്‍ 5 മുതല്‍ 7 ദിവസം വരെ സൂക്ഷിക്കാം. ക്രീം എപ്പോഴും അതു കൊണ്ടുവന്ന പാക്കേജിംഗില്‍ തന്നെ സൂക്ഷിക്കുക. ഉപയോഗിച്ച ശേഷം ഉടന്‍ തന്നെ വായു കടക്കാത്ത രീതിയില്‍ വീണ്ടും അടയ്ക്കുക. ക്രീം ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ പാക്കറ്റ് നന്നായി കുലുക്കുന്നതും നല്ലതാണ്.
ചീസ് 0 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ സൂക്ഷിക്കണം. ചീസ് ബട്ടര്‍ പേപ്പറിലോ പ്ലാസ്റ്റിക് റാപ്പിലോ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം. ചീസില്‍ ആവര്‍ത്തിച്ച് പിടിക്കുന്നത് ഒഴിവാക്കുക, മുറിക്കാന്‍ കത്തി ഉപയോഗിക്കുക. വിവിധ തരത്തിലുള്ള ചീസുകള്‍ ഒരാഴ്ച്ച മുതല്‍ 2 മാസം വരെ കേടാകാതെ ഇരിക്കും.