മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ അകർഷിക്കാൻ ചെറിയ ഇളവുകൾ ഉണ്ടായേക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ബജറ്റ് അവതരണത്തിൽ വൻ പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്റിൽ, ബജറ്റ് അവതരണം അൽപ്പസമയത്തിനകം
Feb 1, 2026, 5:13 am GMT+0000
payyolionline.in
ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്റ ..
സ്വർണവില ഇന്നും കൂപ്പുകുത്തിയോ? ജ്വല്ലറികളിലേക്ക് പോകുംമുൻപ് അറിയാം ഇന്നത്തെ ..
