ബംഗ്ലാദേശ് അതിർത്തിയിൽ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട നിലയിൽ, ദുരൂഹത, കേസെടുത്ത് പൊലീസ്

news image
Sep 10, 2024, 12:27 pm GMT+0000 payyolionline.in

ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാന് ജീവൻ നഷ്ടമായി. 39കാരനായ ജവാൻ ബി അരുൺ ധുലീപിനാണ് വെടിയേറ്റതിന് പിന്നാലെ ജീവൻ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. വെടിയേറ്റതിന് പിന്നാലെ അരുൺ ധുലീപിനെ അഗർത്തയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതിയില്ല. ഇക്കാര്യത്തിൽ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നൽകിട്ടിയില്ല.

മഹാരാഷ്ട്രയിലെ ജൽഗാവോൺ സ്വദേശിയായിരുന്നു വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാൻ അരുൺ ധുലീപ്. അടുത്തിടെ അദ്ദേഹത്തിന് 105 ബാറ്റാലിയനൊപ്പം ചേരാൻ നിർദ്ദേശം ലഭിച്ചിരുന്നു. തുടർന്ന് കംലാപൂർ സബ് ഡിവിഷനിലെ അംടാലി ബോർഡർ ഔട്ട്പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ അരുൺ ധുലീപിന് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കാൺപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും പിന്നീട് ജിബിപി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

അതേസമയം, ജവാൻ സ്വയം വെടിയുതിർത്തതാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. അരുൺ ധുലീപ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന സൂചനകളാണ് പ്രാഥമിക പരിശോധനയിൽ നിന്ന് പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ത്രിപുര പോലീസാണ് അന്വേഷണം നടത്തുന്നത്. അരുൺ ധുലീപ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണെങ്കിലും മറ്റ് സാഹചര്യങ്ങൾ പൊലീസ് തള്ളിക്കളയുന്നില്ല. അരുൺ ധുലീപിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ബിഎസ്എഫ് അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe