പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; ‘തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല’

news image
Dec 11, 2025, 10:53 am GMT+0000 payyolionline.in

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആരാണ് പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികൾ തല കുത്തി മറിഞ്ഞാലും ഈ കേസിൽ ഇനിയൊരു വിധി വരില്ല. കാരണം ദിലീപ് അല്ല ഇത് ചെയ്തത് എന്നതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ദിലീപ് ആണ് ഇത് ചെയ്തത് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് പോലെ ദിലീപിനെ കുടുക്കാൻ മറ്റുള്ളവർ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ ഉള്ള അവകാശം തനിക്ക് ഉണ്ടെന്നും അഖിൽ ആവർത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe