പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി; മുഖ്യമന്ത്രി 25ന്‌ മലപ്പുറത്ത്‌

news image
Mar 19, 2024, 7:29 am GMT+0000 payyolionline.in

മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി മ​നു​ഷ്യ​രെ വി​ഭ​ജി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സ​മി​തി മാ​ർ​ച്ച് 25ന്‌ ​രാ​വി​ലെ 10ന്‌ ​മ​ല​പ്പു​റ​ത്ത്‌ ന​ട​ത്തു​ന്ന റാ​ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം​ചെ​യ്യും.

കോ​ഴി​ക്കോ​ട്‌ റോ​ഡി​ലെ ബൈ​പാ​സ്‌ ജ​ങ്‌​ഷ​നി​ലാ​ണ്‌ റാ​ലി. പൗ​ര​ത്വ​ത്തി​ന്‌ മ​ത​ത്തെ ആ​യു​ധ​മാ​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള റാ​ലി വി​ജ​യി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്‌, കെ.​ടി ജ​ലീ​ൽ എം.​എ​ൽ.​എ, വി.​പി അ​നി​ൽ, കെ. ​വി​ജ​യ​കു​മാ​ർ, അ​ഡ്വ. ഫി​റോ​സ്‌​ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ടി ജ​ലീ​ൽ എം.​എ​ൽ.​എ ചെ​യ​ർ​മാ​നും ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്‌ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe