പ്ലസ് വൺ സീറ്റ്: തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ്‌യു; കാറിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

news image
Jun 23, 2024, 10:38 am GMT+0000 payyolionline.in
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിക്ക് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി. മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും പറഞ്ഞു. എന്നാൽ മലബാറിൽ പ്ലസ് വൺ സീറ്റിൽ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് നോക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe