പ്ലസ് വൺ ഏകജാലകം; അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ

news image
May 31, 2023, 5:20 am GMT+0000 payyolionline.in

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സാ​ണ്​. സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന​ ഏ​ക​ജാ​ല​ക രീ​തി​യി​ലാ​ണ്​ പ്ര​വേ​ശ​നം.

മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ സ്കൂ​ൾ​ത​ല​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​ള്ള പ്ര​വേ​ശ​ന രീ​തി​യാ​ണ്. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ജൂ​ൺ ര​ണ്ടു​ മു​ത​ൽ ഒ​മ്പ​തു വ​രെ​ www.admission.dge.kerala.gov.in വ​ഴി ന​ട​ത്താം. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് ജൂ​ൺ 13നും ​ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ 19നും ​ന​ട​ത്തും.

പ്ര​വേ​ശ​ന യോ​ഗ്യ​ത

എ​സ്.​എ​സ്.​എ​ൽ.​സി (കേ​ര​ള സി​ല​ബ​സ്), സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ, ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി സ്കീ​മു​ക​ളി​ൽ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ/ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് തു​ല്യ​മാ​യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പൊ​തു​പ​രീ​ക്ഷ​യി​ലെ ഓ​രോ പേ​പ്പ​റി​നും കു​റ​ഞ്ഞ​ത് ഡി ​പ്ല​സ് ഗ്രേ​ഡോ ത​ത്തു​ല്യ​ മാ​ർ​ക്കോ വാ​ങ്ങി ഉ​പ​രി​പ​ഠ​ന​ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ഗ്രേ​ഡി​ങ് രീ​തി​യി​ലു​ള്ള മൂ​ല്യ​നി​ർ​ണ​യം നി​ല​വി​ലി​ല്ലാ​ത്ത സ്കീ​മു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ​യും മാ​ർ​ക്കു​ക​ൾ ഗ്രേ​ഡാ​ക്കി മാ​റ്റി​യ ശേ​ഷ​മാ​കും പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ർ​ക്ക് 2023 ജൂ​ൺ ഒ​ന്നി​ന് 15 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. 20 വ​യ​സ്സ് ക​വി​യരുത്. കേ​ര​ള​ത്തി​ലെ പൊ​തു​പ​രീ​ക്ഷ ബോ​ർ​ഡി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച​വ​ർ​ക്ക് കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി​യി​ല്ല.

മ​റ്റ് ബോ​ർ​ഡു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ ജ​യി​ച്ച​വ​ർ​ക്ക് കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി​യി​ലും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ലും ആ​റു മാ​സം​വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​ം. കേ​ര​ള​ത്തി​ലെ പൊ​തു​പ​രീ​ക്ഷ ബോ​ർ​ഡി​ൽ​നി​ന്ന് എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച​വ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ആ​റു മാ​സം​വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് അ​ധി​കാ​ര​മു​ണ്ട്.

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ അ​പേ​ക്ഷ​ക​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ര​ണ്ടു വ​ർ​ഷം​വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കും. അ​ന്ധ​രോ ബ​ധി​ര​രോ ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രോ ആ​യ​വ​ർ​ക്ക് 25 വ​യ​സ്സു​വ​രെ അ​പേ​ക്ഷി​ക്കാം.

കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ സൃ​ഷ്ടി​ക്ക​ണം

www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ ​എ​ന്ന​തി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച് CREATE CANDIDATE LOGIN-SWS എ​ന്ന ലി​ങ്കി​ലൂ​ടെ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ സൃ​ഷ്ടി​ക്ക​ണം. മൊ​ബൈ​ൽ ഒ.​ടി.​പി​യി​ലൂ​ടെ സു​ര​ക്ഷി​ത പാ​സ്​​വേ​ഡ് ന​ൽ​കി സൃ​ഷ്ടി​ക്കു​ന്ന കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലൂ​ടെ ആ​യി​രി​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും തു​ട​ർ​ പ്ര​വേ​ശ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണം, പ​രി​ശോ​ധ​ന, ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് പ​രി​ശോ​ധ​ന, ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം, അ​ലോ​ട്ട്മെൻറ് പ​രി​ശോ​ധ​ന, രേ​ഖ​ സ​മ​ർ​പ്പ​ണം, ഫീ​സ് ഒ​ടു​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ അ​നി​വാ​ര്യ​മാ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ APPLY ONLINE എ​ന്ന ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 10ാംത​രം പ​ഠ​ന സ്കീം ‘others’ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​വ​ർ മാ​ർ​ക്ക് ലി​സ്റ്റ്/ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പ് (100 കെ.​ബി​യി​ൽ ക​വി​യാ​ത്ത പി.​ഡി.​എ​ഫ് ഫോ​ർ​മാ​റ്റി​ൽ) ഒപ്പം അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​ക്ക് അ​ർ​ഹ​രാ​യ​വ​ർ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ്കാ​ൻ ചെ​യ്ത കോ​പ്പി (100 കെ.​ബി/ പി.​ഡി.​എ​ഫ്) അ​പ്​​ലോ​ഡ് ചെ​യ്യ​ണം. മ​റ്റ് അ​പേ​ക്ഷ​ക​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളൊ​ന്നും അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും ഓ​പ്ഷ​നും

ലോ​ഗി​ൻ പേ​ജി​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​ സ്കീം, ​ര​ജി​സ്റ്റ​ർ ന​മ്പ​ർ, മാ​സം, വ​ർ​ഷം, ജ​ന​ന​തീ​യ​തി, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി​യ​ശേ​ഷം ‘Application Submission Mode’ (സ്വ​ന്ത​മാ​യോ/ സ്കൂ​ൾ സ​ഹാ​യ​ക കേ​ന്ദ്രം/ മ​റ്റു രീ​തി) തെ​ര​ഞ്ഞെ​ടു​ത്ത് സെ​ക്യൂ​രി​റ്റി ക്യാ​പ്ച ടൈ​പ് ചെ​യ്ത് സ​ബ്മി​റ്റ് ചെ​യ്യ​ണം. ഇ​തി​നു​ശേ​ഷം ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ആ​ദ്യ​ഭാ​ഗം ദൃ​ശ്യ​മാ​കും. ഇ​വി​ടെ അ​പേ​ക്ഷാ​ർ​ഥി​യു​ടെ പൊ​തു​വി​വ​ര​ങ്ങ​ളാ​ണ് ന​ൽ​കേ​ണ്ട​ത്.

അ​പേ​ക്ഷ​ക​ന്‍റെ ജാ​തി, കാ​റ്റ​ഗ​റി, താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്, താ​ലൂ​ക്ക്, എ​ൻ.​സി.​സി/ സ്കൗ​ട്ട് പ്രാ​തി​നി​ധ്യം, 10ാം ക്ലാ​സ് പ​ഠി​ച്ച സ്കൂ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ‘ടി​ക്ക്’ മാ​ർ​ക്ക് ചെ​യ്യു​ക. ആ​ദ്യ​ത​വ​ണ പ​രീ​ക്ഷ പാ​സാ​യ​വ​ർ ചാ​ൻ​സ് 1 എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം.

ആ​ദ്യ​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ വ​ർ​ഷം​ത​ന്നെ സേ ​പ​രീ​ക്ഷ​യി​ലൂ​ടെ വി​ജ​യി​ച്ച​വ​ർ ചാ​ൻ​സ് 1 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ​ക​ളാ​യാ​ണ്​ പാ​സാ​യ​തെ​ങ്കി​ൽ എ​ത്ര ത​വ​ണ എ​ന്ന​ത്​ രേ​ഖ​പ്പെ​ടു​ത്ത​ണം. പൊ​തു​വി​വ​ര​ങ്ങ​ൾ സ​ബ്മി​റ്റ് ചെ​യ്താ​ൽ ഗ്രേ​ഡ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള പേ​ജ് ദൃ​ശ്യ​മാ​കും. ഗ്രേ​ഡ് പോ​യ​ൻ​റ് ന​ൽ​കി​യാ​ൽ ഓ​പ്ഷ​ൻ ന​ൽ​കു​ന്ന പേ​ജി​ൽ എ​ത്തും.

വി​ദ്യാ​ർ​ഥി പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ്കൂ​ളും ആ ​സ്കൂ​ളി​ലെ ഒ​രു വി​ഷ​യ കോം​ബി​നേ​ഷ​നും ചേ​രു​ന്ന​താ​ണ് ഒ​രു ഓ​പ്ഷ​ൻ. അ​പേ​ക്ഷ​ക​ർ പ​ഠി​ക്കാ​ൻ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന സ്കൂ​ളും കോം​ബി​നേ​ഷ​നും ആ​ദ്യ ഓ​പ്ഷ​നാ​യി ന​ൽ​ക​ണം. ആ​ദ്യ ഓ​പ്ഷ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് പ​രി​ഗ​ണി​ക്കേ​ണ്ട സ്കൂ​ളും കോം​ബി​നേ​ഷ​നും ര​ണ്ടാ​മ​ത്തെ ഓ​പ്ഷ​നാ​യി ന​ൽ​ക​ണം.

ഇ​ങ്ങ​നെ കൂ​ടു​ത​ൽ സ്കൂ​ളു​ക​ളും കോം​ബി​നേ​ഷ​നു​ക​ളും ക്ര​മ​ത്തി​ൽ ന​ൽ​കാം. മാ​ർ​ക്കും ഗ്രേ​ഡ് പോ​യ​ൻ​റി​നു​മ​നു​സ​രി​ച്ച് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്കൂ​ളും കോം​ബി​നേ​ഷ​നും തെ​ര​ഞ്ഞെ​ടു​ത്താ​ൽ ആ​ദ്യ അ​ലോ​ട്ട്മെൻറു​ക​ളി​ൽ​ത​ന്നെ പ്ര​വേ​ശ​നം ല​ഭി​ക്കും.

പ്ര​വേ​ശ​ന സാ​ധ്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​വ​സാ​ന റാ​ങ്ക് വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.hscap.kerala.gov.in) പ്ര​സി​ദ്ധീ​ക​രി​ക്കും. സ​മ​ർ​പ്പി​ച്ച ഏ​തെ​ങ്കി​ലും ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചാ​ൽ അ​തി​നു ശേ​ഷ​മു​ള്ള ഓ​പ്ഷ​നു​ക​ൾ (ലോ​വ​ർ ഓ​പ്​​ഷ​ൻ) റ​ദ്ദാ​കും. അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച​തി​ന് മു​ക​ളി​ലു​ള്ള ഓ​പ്ഷ​നു​ക​ൾ (ഹ​യ​ർ ഓ​പ്ഷ​ൻ) നി​ല​നി​ൽ​ക്കും.

ആ​വ​ശ്യ​മു​ള്ള ഓ​പ്ഷ​നു​ക​ൾ ന​ൽ​കി സ​ബ്മി​റ്റ് ചെ​യ്താ​ൽ അ​പേ​ക്ഷ​യു​ടെ മൊ​ത്തം വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്ക​ണം.

ബോ​ണ​സ് പോ​യ​ൻ​റ് എ​ങ്ങ​നെ? ആ​ർ​ക്കെ​ല്ലാം?

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ച്ച​വ​ക്ക്​ ഇ​ത്ത​വ​ണ മു​ത​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ബോ​ണ​സ്​ പോ​യ​ന്‍റ്​ ല​ഭി​ക്കി​ല്ല. അ​തേ​സ​മ​യം, എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ത​ന്നെ എ ​പ്ല​സ്​ ല​ഭി​ച്ച​തു​കാ​ര​ണം ഗ്രേ​സ്​ മാ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത​വ​ർ അ​ർ​ഹ​രെ​ങ്കി​ൽ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ ബോ​ണ​സ്​ പോ​യ​ന്‍റ്​ ന​ൽ​കും.

വി​വി​ധ കാ​റ്റ​ഗ​റി​യി​ൽ കൂ​ടു​ത​ൽ ബോ​ണ​സ്​ പോ​യ​ന്‍റി​ന്​ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ പ​ര​മാ​വ​ധി 10 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബോ​ണ​സ്​ പോ​യ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ ഇ​നി പ​റ​യു​ന്ന​വ​രാ​ണ്​:

• കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ മ​രി​ച്ച ജ​വാ​ന്മാ​രു​ടെ മ​ക്ക​ൾ​ക്ക്​ (നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ത്ത​വ​ർ​ക്കും) അ​ഞ്ച് ബോ​ണ​സ് പോ​യ​ന്‍റ്.

• ജ​വാ​ന്മാ​ർ/​എ​ക്സ് സ​ർ​വി​സു​കാ​രു​ടെ (ആ​ർ​മി/ നേ​വി/ എ​യ​ർ​ഫോ​ഴ്സ് മു​ത​ലാ​യ​വ മാ​ത്രം) മ​ക്ക​ൾ/ നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ത്ത മ​ക്ക​ൾ​ക്ക് മൂ​ന്ന് ബോ​ണ​സ് പോ​യ​ൻ​റ്.

• എ​ൻ.​സി.​സി (75 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ഹാ​ജ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം)/ സ്കൗ​ട്ട് ഗൈ​ഡ് (രാ​ഷ്ട്ര​പ​തി പു​ര​സ്കാ​ർ/ രാ​ജ്യ​പു​ര​സ്കാ​ർ നേ​ടി​യ​വ​ർ​ക്ക് മാ​ത്രം)/ സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ് – ര​ണ്ട് ബോ​ണ​സ് പോ​യ​ന്‍റ്.

• എ ​ഗ്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ത്തി​ന് ഒ​രു ബോ​ണ​സ് പോ​യ​ൻ​ന്‍റ്.

• അ​പേ​ക്ഷി​ക്കു​ന്ന സ്കൂ​ളി​ൽ 10ാം ത​രം പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ര​ണ്ട്​ ബോ​ണ​സ്​ പോ​യ​ന്‍റ്.

•വി​ദ്യാ​ർ​ഥി താ​മ​സി​ക്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പാ​ലി​റ്റി/​കോ​ർ​പ​റേ​ഷ​നി​ലെ സ്കൂ​ളി​ൽ ര​ണ്ട്​ ബോ​ണ​സ്​ പോ​യ​ന്‍റ്​

• താ​ലൂ​ക്ക് പ​രി​ഗ​ണ​ന​യി​ൽ ഒ​രു ബോ​ണ​സ് പോ​യ​ന്‍റ്.

• ഗ​വ./ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക്ക് അ​തേ താ​ലൂ​ക്കി​ലെ മ​റ്റ് സ്കൂ​ളി​ൽ ര​ണ്ട് ബോ​ണ​സ് പോ​യ​ന്‍റ്.

• കേ​ര​ള സി​ല​ബ​സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ച​വ​ർ​ക്ക് മൂ​ന്ന് ബോ​ണ​സ് പോ​യ​ൻ​റ്.

•എ​ൻ.​സി.​സി/ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് രാ​ജ്യ​പു​ര​സ്കാ​ർ നേ​ടി​യ​വ​ർ/ സ്റ്റു​ഡ​ൻ​റ് പൊ​ലീ​സ് കാ​ഡ​റ്റ്/ ലി​റ്റി​ൽ കൈ​റ്റ്സ് എ ​ഗ്രേ​ഡ് ല​ഭി​ച്ച​വ​ർ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ഇ​ന​ത്തി​ലു​ള്ള ബോ​ണ​സ് പോ​യ​ൻ​റ് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

ആ​ദ്യ​ത​വ​ണ യോ​ഗ്യ​ത പ​രീ​ക്ഷ (എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യം) പാ​സാ​കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ ആ​കെ ഗ്രേ​ഡ് പോ​യ​ൻ​റി​ൽ​നി​ന്ന് ചാ​ൻ​സൊ​ന്നി​ന് ഒ​രു പോ​യ​ൻ​റ് എ​ന്ന രീ​തി​യി​ൽ കു​റ​വ് ചെ​യ്യും. പ​രീ​ക്ഷ​യെ​ഴു​തി​യ വ​ർ​ഷം​ത​ന്നെ സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് മൈ​ന​സ് പോ​യ​ൻ​റ് ബാ​ധ​ക​മ​ല്ല.

ഒ​ന്നി​ൽ കൂ​ടു​ത​ൽ അ​പേ​ക്ഷ പാ​ടി​ല്ല

അ​പേ​ക്ഷ​ക​ർ ഒ​രു റ​വ​ന്യൂ ജി​ല്ല​യി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ മെ​റി​റ്റ് സീ​റ്റി​ലേ​ക്ക് സ​മ​ർ​പ്പി​ക്കരുത്. ഒ​ന്നി​ല​ധി​കം ജി​ല്ല​യി​ൽ പ്ര​വേ​ശ​നം തേ​ടു​ന്ന​വ​ർ ഓ​രോ ജി​ല്ല​യി​ലേ​ക്കും പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ പ്രി​ൻ​റൗ​ട്ട് സ്കൂ​ളു​ക​ളി​ൽ ന​ൽ​കേ​ണ്ട. ഒ​ന്നി​ല​ധി​കം ജി​ല്ല​യി​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചാ​ൽ ഒ​രി​ട​​േത്ത പ്ര​വേ​ശ​നം നേ​ടാ​ൻ പാ​ടു​ള്ളൂ. അ​തോ​ടെ മ​റ്റ്​ ജി​ല്ല​ക​ളി​ലെ ഓ​പ്​​ഷ​നു​ക​ൾ റ​ദ്ദാ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 25 രൂ​പ പ്ര​വേ​ശ​ന സ​മ​യ​ത്തെ ഫീ​സി​നൊ​പ്പം ന​ൽ​കി​യാ​ൽ മ​തി.

വി​ഷ​യ കോം​ബി​നേ​ഷ​നു​ക​ൾ

സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ചേ​ർ​ന്ന്​ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​മ്പ​ത്​ വി​ഷ​യ കോം​ബി​നേ​ഷ​നു​ക​ളാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി, മാ​ത്​​സ്​ എ​ന്നി​വ​ക്ക്​ പു​റ​മെ ഹോം ​സ​യ​ൻ​സ്, ജി​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സൈ​ക്കോ​ള​ജി എ​ന്നി​വ​യാ​ണ്​ സ​യ​ൻ​സ്​ കോം​ബി​നേ​ഷ​നി​ൽ വ​രു​ന്ന വി​ഷ​യ​ങ്ങ​ൾ.

മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഹ്യു​മാ​നി​റ്റീ​സ്​ ഗ്രൂ​പ്പി​ൽ 32 കോം​ബി​നേ​ഷ​നു​ക​ളാ​ണു​ള്ള​ത്. കോ​മേ​ഴ്​​സ്​ ഗ്രൂ​പ്പി​ൽ നാ​ലും ല​ഭ്യ​മാ​ണ്. പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളി​ൽ ല​ഭ്യ​മാ​യ കോം​ബി​നേ​ഷ​നു​ക​ൾ ഏ​താ​ണെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.

ഹെ​ൽ​പ് ഡെ​സ്കു​ക​ൾ

അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ന്ത​മാ​യോ 10ാംത​രം പ​ഠി​ച്ച ഹൈ​സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബ് സൗ​ക​ര്യ​വും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂടാ​െ, പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബ് സൗ​ക​ര്യ​വും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാം. സ്കൂ​ൾ​ത​ല​ത്തി​ൽ ഇ​തി​നാ​യി ഹെ​ൽ​പ് ഡെ​സ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

പ്ര​വേ​ശ​ന സ​മ​യ​ക്ര​മം

മെ​റി​റ്റ് ക്വോ​ട്ട (ഏ​ക​ജാ​ല​കം): അ​പേ​ക്ഷ ജൂ​ൺ ര​ണ്ടു മു​ത​ൽ ഒ​മ്പ​തു​ വ​രെ

ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് ജൂ​ൺ 13

ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ 19

മു​ഖ്യ അ​ലോ​ട്ട്മെൻറ് (മൂ​ന്നാം അ​ലോ​ട്ട്മെൻറ്) അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ലൈ ഒ​ന്ന്​

ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത് ജൂ​ലൈ അ​ഞ്ച്​

സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറ്

ജൂ​ലൈ 10 മു​ത​ൽ ആ​ഗ​സ്റ്റ്​ നാ​ലു​വ​രെ.

സ്​​പോ​ർ​ട്സ് ക്വോ​ട്ട

ര​ജി​സ്ട്രേ​ഷ​നും വെ​രി​ഫി​​ക്കേ​ഷ​നും ജൂ​ൺ ആ​റു​ മു​ത​ൽ 14 വ​രെ.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: ജൂ​ൺ ഏ​ഴു മു​ത​ൽ 15 വ​രെ

ഒ​ന്നാം അ​ലോ​ട്ട്മെൻറ് 19

മു​ഖ്യ അ​ലോ​ട്ട്മെൻറ് അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ലൈ ഒ​ന്ന്​

ട്ര​യ​ൽ അ​ലോ​ട്ട്മെൻറ്

അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലു​ക​ളും വ​രു​ത്താ​ൻ ആ​ദ്യ അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് ന​ട​ത്തും. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം അ​പേ​ക്ഷ​യി​ൽ തെ​റ്റ് അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലൂ​ടെ അ​പേ​ക്ഷ​ക​ർ​ക്ക് നി​ർ​ദി​ഷ്ട ദി​വ​സ​ങ്ങ​ളി​ൽ തി​രു​ത്താം. തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളും വി​ഷ​യ കോം​ബി​നേ​ഷ​നും ഉ​ൾ​പ്പെ​ടെ മാ​റ്റ​ങ്ങ​ൾ ഈ ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ക്കും.

മു​ഖ്യ അ​ലോ​ട്ട്മെ​ന്‍റി​ന്​ മൂ​ന്ന്​ ഘ​ട്ടം

മൂ​ന്ന് അ​ലോ​ട്ട്മെൻറു​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും മു​ഖ്യ​ഘ​ട്ടം. മു​ഖ്യ​ഘ​ട്ട​ത്തി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ൾ ന​ട​ത്തും. ഒ​ന്നാം അ​ലോ​ട്ട്മെൻറി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി.

എ​ന്നാ​ൽ, മു​ഖ്യ അ​ലോ​ട്ട്മെൻറ് പ്ര​ക്രി​യ (മൂ​ന്നാം അ​ലോ​ട്ട്മെൻറ്) അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ൽ തു​ട​രു​ന്ന​വ​ർ പ്ര​വേ​ശ​നം സ്ഥി​ര​പ്പെ​ടു​ത്ത​ണം. മു​ഖ്യ​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ അ​പേ​ക്ഷ​യും ഓ​പ്ഷ​നു​ക​ളും ഒ​ഴി​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തു​ക്കി ന​ൽ​ക​ണം.

ഒ​ഴി​വു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​ത്ര​മേ ഈ ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ക്കാ​നാ​കൂ. അ​പേ​ക്ഷ പു​തു​ക്കാ​ത്ത​വ​രെ സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല. അ​ലോ​ട്ട്മെൻറ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല.

മു​ഖ്യ​ഘ​ട്ട​ത്തി​ൽ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് സ​പ്ലി​മെൻറ​റി ഘ​ട്ട​ത്തി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ൽ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറു​ക​ൾ​ക്കു​ശേ​ഷം ജി​ല്ല അ​ന്ത​ര സ്കൂ​ൾ/ കോം​ബി​നേ​ഷ​ൻ മാ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കും.

സ്ഥി​രം/​താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം

ഒ​ന്നാം ഓ​പ്ഷ​ൻ പ്ര​കാ​രം അ​ലോ​ട്ട്മെൻറ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സൊ​ടു​ക്കി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ​ട​ച്ചി​ല്ലെ​ങ്കി​ൽ ഈ ​സീ​റ്റ് ഒ​ഴി​ഞ്ഞ​താ​യി ക​ണ​ക്കാ​ക്കും. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് പി​ന്നീ​ട് അ​വ​സ​രം ന​ൽ​കി​ല്ല. താ​ഴ്ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ക്കു​ക​യും തു​ട​ർ​ ഘ​ട്ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ഓ​പ്ഷ​നി​ലേ​ക്ക് മാ​റ്റം പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി.

പ്ര​വേ​ശ​ന യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ രേ​ഖ​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി​യാ​ൽ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം ല​ഭി​ക്കും. ഈ ​ഘ​ട്ട​ത്തി​ൽ ഫീ​സ​ട​ക്കേ​ണ്ട​. മെ​ച്ച​പ്പെ​ട്ട ഓ​പ്ഷ​ൻ ല​ഭി​ച്ച​ശേ​ഷം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ സ്കൂ​ളി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി പു​തി​യ സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി. മു​ഖ്യ അ​ലോ​ട്ട്മെൻറ് ക​ഴി​യു​ന്ന​തു​വ​രെ മാ​ത്ര​മേ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ൽ തു​ട​രാ​നാ​കൂ.

താ​ഴ്ന്ന ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച​വ​ർ പ്ര​വേ​ശ​നം സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കി ഫീ​സ​ട​ച്ച് സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ ഉ​യ​ർ​ന്ന ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യാ​ൻ വി​വ​രം പ്ര​വേ​ശ​നം നേ​ടു​ന്ന ദി​വ​സം​ത​ന്നെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. ഉ​യ​ർ​ന്ന ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യാ​ത്ത​വ​ർ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വ​രു​ന്ന അ​ലോ​ട്ട്മെൻറ് മാ​റി ല​ഭി​ച്ചാ​ൽ പു​തി​യ സ്കൂ​ളി​ലേ​ക്ക് മാ​റ​ണം.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നും ഇ-​പേ​മെൻറി​ലൂ​ടെ ഫീ​സ​ട​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​വും കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​കും. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി നേ​ടു​ന്ന അ​ലോ​ട്ട്​​മെ​ന്‍റ്​ റ​ദ്ദാ​ക്കു​ക​യും പ്ര​വേ​ശ​നം നി​ര​സി​ക്കു​ക​യും ചെ​യ്യും.

അ​മി​ത ഫീ​സ് പി​രി​ച്ചാ​ൽ ന​ട​പ​ടി

പ്രോ​സ്പെ​ക്ട​സി​ൽ നി​ർ​ദേ​ശി​ച്ച ഫീ​സു​ക​ൾ​ക്ക് പു​റ​മെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പി.​ടി.​എ ജ​ന​റ​ൽ ബോ​ഡി​യോ​ഗം തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ൽ 400 രൂ​പ ഫ​ണ്ടാ​യി ശേ​ഖ​രി​ക്കാം. എ​ന്നാ​ൽ, ഈ ​തു​ക കൊ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​യെ​യോ ര​ക്ഷാ​ക​ർ​ത്താ​വി​നെ​യോ നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ല.

പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നും പാ​ടി​ല്ല. സ്കൂ​ളി​ൽ ഒ​ടു​ക്കു​ന്ന ഫീ​സു​ക​ൾ​ക്ക് ര​സീ​തു​ക​ൾ ചോ​ദി​ച്ചു​വാ​ങ്ങ​ണം. പി.​ടി.​എ ഫ​ണ്ട് ന​ൽ​കി​യ കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും തു​ക​യും സ്കൂ​ൾ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

സ​ർ​ക്കാ​ർ സ്കൂ​ളി​ലെ സീ​റ്റ് സം​വ​ര​ണം:

ഓ​പ​ൺ മെ​റി​റ്റ് 42 ശ​ത​മാ​നം

പ​ട്ടി​ക​ജാ​തി 12 ശ​ത​മാ​നം

പ​ട്ടി​ക​വ​ർ​ഗം എ​ട്ട്​ ശ​ത​മാ​നം

സാ​മ്പ​ത്തി​ക പി​ന്നാ​ക്കം (ഇ.​ഡ​ബ്ല്യു.​എ​സ്) 10 ശ​ത​മാ​നം

ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ എ​ട്ട്​ ശ​ത​മാ​നം

മു​സ്​​ലിം ഏ​ഴ്​ ശ​ത​മാ​നം

ല​ത്തീ​ൻ ക​ത്തോ​ലി​ക്ക/ ആം​ഗ്ലോ ഇ​ന്ത്യ​ൻ മൂ​ന്ന്​ ശ​ത​മാ​നം

പി​ന്നാ​ക്ക ഹി​ന്ദു മൂ​ന്നു ശ​ത​മാ​നം

ധീ​വ​ര/ അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ൾ ര​ണ്ടു ശ​ത​മാ​നം

വി​ശ്വ​ക​ർ​മ/ അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ൾ ര​ണ്ടു ശ​ത​മാ​നം

പി​ന്നാ​ക്ക ക്രി​സ്ത്യ​ൻ ഒ​രു ശ​ത​മാ​നം

കു​ടും​ബി ഒ​രു ശ​ത​മാ​നം

കു​ശ​വ​ൻ/ അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ൾ ഒ​രു ശ​ത​മാ​നം

വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​നം

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും ജൂ​ൺ ര​ണ്ടു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ഓ​ൺ​ലൈ​നാ​യി ന​ട​ത്താം. www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ‘Click for Higher Secondary (Vocational) Admission’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സം​സ്ഥാ​ന​ത്താ​കെ​യു​ള്ള 389 വി.​എ​ച്ച്.​എ​സ്.​ഇ​ക​ളി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം.

ഒ​രു ബാ​ച്ചി​ൽ 30 സീ​റ്റ്​ എ​ന്ന രീ​തി​യി​ൽ 3030 ബാ​ച്ചു​ക​ളാ​ണു​ള്ള​ത്. ആ​കെ 30,330 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ദേ​ശീ​യ തൊ​ഴി​ൽ നൈ​പു​ണി വി​ദ്യാ​ഭ്യാ​സ ച​ട്ട​ക്കൂ​ട് (എ​ൻ.​എ​സ്.​ക്യു.​എ​ഫ്) പ്ര​കാ​ര​മു​ള്ള സ്കി​ൽ കോ​ഴ്സു​ക​ൾ വി.​എ​ച്ച്.​എ​സ്.​ഇ മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. പ്രോ​സ്​​പെ​ക്ട​സ് vhscap.kerala.gov.inൽ ​ല​ഭ്യ​മാ​കും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി

ര​ണ്ട്​ പു​തി​യ സ്കി​ൽ കോ​ഴ്​​സു​ക​ൾ

എ​ൻ.​എ​സ്.​ക്യു.​എ​ഫ്​ അം​ഗീ​ക​രി​ച്ച 49 സ്കി​ൽ കോ​ഴ്​​സു​ക​ളാ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്. ഇ​തി​ൽ ര​ണ്ട്​ കോ​ഴ്​​സു​ക​ൾ ഇ​ത്ത​വ​ണ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​താ​ണ്​. വെ​ബ്​​ഡെ​വ​ല​പ്പ​ർ, ടെ​ലി​കോം ടെ​ക്​​നീ​ഷ്യ​ൻ ഇ​ന്‍റ​ർ​നെ​റ്റ്​ ഓ​ഫ്​ തി​ങ്​​സ്​ ഡി​വൈ​സ​സ്​/ സി​സ്റ്റം​സ്​ എ​ന്നി​വ​യാ​ണ്​ പു​തി​യ കോ​ഴ്​​സു​ക​ൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe