‘പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു’; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി

news image
Jun 6, 2026, 10:28 am GMT+0000 payyolionline.in

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കവെ, കുഞ്ഞിന്റെ കയ്യൊടിഞ്ഞെന്ന് ആരോപണം. മാതാപിതാക്കളെ കാണിക്കും മുന്നേ പ്ലാസ്റ്റര്‍ ഇട്ടുവെന്നും കുടുംബം ആരോപിച്ചു.

മെയ് 14ാം തിയതിയായിരുന്നു ഡെലിവറി നടന്നത്. കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന സമയത്തുണ്ടായ പിഴവാണ് കുട്ടിയുടെ കൈയിലെ എല്ല് പൊട്ടാനിടയാക്കിയത്. ഷോള്‍ഡര്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് എന്താണ് പറ്റിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പീഡിയാട്രിക് ഡോക്ടറുടെയടുത്തേക്കാണ് അവര്‍ നേരെ കുട്ടിയെ കൊണ്ടുപോയത്. അടുത്ത ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്. കൈയില്‍ പ്ലാസ്റ്ററിട്ടതും അപ്പോഴാണ് കണ്ടത്. പരാതിയുമായി മുന്നോട്ട് പോകും. ഇനിയിതുപോലൊരു അനുഭവം ഒരു കുട്ടിക്കുമുണ്ടാകരുത് – അമ്മ പറഞ്ഞു.

പരാതി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe