പ്രസംഗത്തിലെ `അശ്ലീല’ പരാമർശത്തിൽ പ്രതികരണവുമായി എം.എം. മണി, തന്നെയും അമ്മ പ്രസവിച്ചതാണ്..

news image
Oct 13, 2023, 7:02 am GMT+0000 payyolionline.in

ഇടുക്കി: പ്രസംഗത്തിനിടെ സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം.എം. മണി എം.എൽ.എ. തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും മണി പറയുന്നു.

നെടുംകണ്ടം പ്രസംഗത്തിൽ അശ്ലീല പരാമർശമെന്ന ആ​രോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില ഉദ്യോഗസ്‌ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോൺഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭർത്താക്കന്മാർക്ക് നല്ലത് വരുത്താനാണ് അവർ പ്രാർത്ഥിക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു.

ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സർക്കാരിന് മുതൽ ഉണ്ടാക്കാൻ ആരാണ് പറഞ്ഞത് എന്നായിരുന്നു വിവാദ പരാമർശം. ഇതിനെതിരെയാണ് വ്യാപകമായ വിമർശനമാണ് ഉയർന്നത്. എം.എം. മണിയുടെ നാവ് നന്നാവാൻ ഗാന്ധി ജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനയുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe