പ്രസംഗം റദ്ദാക്കി കമല ഹാരിസ്; ഇന്ന് മാധ്യമങ്ങളെയും കാണില്ല

news image
Nov 6, 2024, 10:35 am GMT+0000 payyolionline.in

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കമല ഹാരിസ് തന്‍റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി. ഡോണൾഡ് ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ് കമല പ്രസംഗം റദ്ദാക്കിയത്. വൈസ് പ്രസിഡന്‍റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും വ്യാഴാഴ്ച പ്രസംഗം നടത്തുമെന്നും കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലെ അംഗം സെഡ്രിക് റിച്മണ്ട് അറിയിച്ചു.

മാത്രമല്ല, ഇന്ന് കമല മാധ്യമങ്ങളെയും കാണില്ലെന്നാണ് റിപ്പോർട്ട്. തോൽവിയോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായിരിക്കുകയാണ്. വിജയം ഉറപ്പിച്ചിരുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് സ്വന്തമാക്കിയത്. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ സ്റ്റേറ്റുകൾ ട്രംപ് നേടി.

ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് അമേരിക്കൻ ചരിത്രത്തിൽ 127 വർഷങ്ങൾക്കുശേഷം ആദ്യമായാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe