ഏറ്റുമാനൂർ : എറണാകുളം– കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. വൈകുന്നേരം 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എംപിക്കും നൽകിയ കത്തിലാണ് നടപടി. എല്ലാ യാത്രക്കാരുടെയും സന്തോഷത്തിൽ പങ്കുചേരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കോട്ടയം വഴിയുള്ള ഇരട്ടപ്പാതയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ് മെമുവാണ് 16309/10. കോട്ടയത്ത് നിന്ന് പുറപ്പെട്ടാൽ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനിൽ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
ഏറ്റുമാനൂരിലെ സമയക്രമം ഇങ്ങനെ ▪️ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം: 09.42/09:43. ▪️ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം : 04:34/04:35
