പ്രധാനമന്ത്രി തൃശൂരിൽ; റോഡ് ഷോ നടത്തി

news image
Jan 3, 2024, 10:40 am GMT+0000 payyolionline.in
തൃശൂർ: ബിജെപി മഹിള സമ്മേളനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോ നടത്തി. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ  ജി രാമൻ നായർ, കെ എസ് രാധാകൃഷ്ണൻ, കെ പത്മകുമാർ, കുരുവിള മാത്യു,  കെ പി ശശികല , പി കെ വത്സൻ, സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ജി കെ അജിത്ത്, ജിജി ജോസഫ്, എസ് സജി, വി കെ ബസിത് കുമാർ, പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ്,  കെ ടി ഷാജി കാലടി, ബിനു മോൻ, അജിത് കുമാർ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് ഉച്ച കഴിഞ്ഞ് 2.40 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ തൃശൂരിലേക്കെത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe