പ്രക്ഷോഭങ്ങൾ ഫലം കണ്ടു; നന്തി അടിപ്പാത ഗതാഗതത്തിനായി തുറക്കുന്നു

news image
Mar 14, 2026, 9:26 am GMT+0000 payyolionline.in

മൂടാടി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് നന്തിയിൽ നിർമ്മിച്ച അടിപ്പാതയുടെ പണി പൂർത്തിയായി.  തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുക്കും.
നന്തി-കിഴൂർ റോഡ് അടച്ചുകൊണ്ടുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റി നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ വിജയമായാണ് ഈ അടിപ്പാത അനുവദിക്കപ്പെട്ടത്. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ സമിതിയും പഞ്ചായത്തും മാസങ്ങളായി സമരരംഗത്തുണ്ടായിരുന്നു.
അടിപ്പാത യാഥാർത്ഥ്യമായതോടെ നന്തി ഭാഗത്തെ ഗതാഗത തടസ്സത്തിന് വലിയൊരളവിൽ പരിഹാരമാകും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, ജനകീയ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ, കൺവീനർ വി.വി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe