പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 9 പേരുടെ ജാമ്യാപേക്ഷ തള്ളി

news image
Jun 25, 2024, 7:08 am GMT+0000 payyolionline.in
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9  പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്.  ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കർശന ഉപാധികളോടെയാണ് 17 പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കും ഹൈക്കോടതി ജാമ്യം നൽകിയത്.ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ ദേശീയ ദേശീയ അന്വേഷണ ഏജൻസിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻ ഐ എയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

 

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ ഐ എയുടെ വാദം തളളിയാണ് ഉപാധികളോടെ 17 പേരുടെ ഹർജി അംഗീകരിച്ചത്. എന്നാൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാക്കളായ കരമന അഷ്റഫ് മൗലവി, യഹിയ തങ്ങൾ അടക്കം ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു. ഇവർ പുറത്തിറങ്ങിയാൽ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങുമെന്ന എൻ ഐ എ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നേടിയ 17 പേരിൽ 9 പേർ ആർ ആർ എസ് എസ് നേതാവായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസൻ വധക്കേസും കേന്ദ്ര ഏജൻസി ഏറ്റെടുത്തത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe