പൊലീസ് സേനയിൽ അഴിച്ചുപണി: എസ്‌പിമാരെ മാറ്റി; സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ പദവിയും സൃഷ്‌ടിച്ചു

news image
Nov 10, 2023, 2:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾ മാറി. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു.

വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജയ്ദേവിന് സ്പെഷ്യല്‍ ആര്‍മ്ഡ്‌ പൊലീസ്‌ ബറ്റാലിയന്റെ പൂര്‍ണ്ണ അധിക ചുമതല നല്‍കി. കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണര്‍ മെറിന്‍ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ടായി മാറ്റി നിയമിച്ചു. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയായി മാറ്റി നിയമിച്ചു.

അസിസ്റ്റന്റ്‌ ഐജി നവനീത്‌ ശര്‍മ്മ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയാകും. മലപ്പുറം എസ്‌പി സുജിത്ത്‌ ദാസിനാണ് പുതുതായി സൃഷ്ടിച്ച സ്പെഷൽ ഓപ്പറേഷന്‍ ഗ്രൂപ്പ്‌ പൊലീസ്‌ സൂപ്രണ്ടായി നിയമിച്ചത്. വിയു കുര്യാക്കോസിനെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലാക്കി. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസർകോട് എസ്‌പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്‌പിയാകും. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‍പയെ കോഴിക്കോട്‌ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയാക്കി. തിരുവനന്തപൂരം റെയ്ഞ്ച്‌ സ്റ്റേറ്റ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ട്‌ പി ബിജോയിയെ കാസർകോട് എസ്‌പിയായി നിയമിച്ചു.

ക്രൈംബ്രാഞ്ച്‌ എറണാകുളം പൊലീസ്‌ സൂപ്രണ്ട്‌ കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവിയാകും. എറണാകുളം വിജിലന്‍സ്‌ & ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ പൊലീസ്‌ സൂപ്രണ്ട്‌ കെഎസ് സുദര്‍ശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആര്‍.ബി കമാന്‍ഡന്റ്‌ ആയി നിലവിലുള്ള ഒഴിവില്‍ മാറ്റി നിയമിച്ചു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി വിവേക്‌ കുമാറിനെ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണറാക്കി. കോഴിക്കോട് സിറ്റി ഡിസിപി കെഇ ബൈജുവിനെ റാപ്പിഡ്‌ റെസ്പോണ്‍സ്‌ ആന്റ്‌ റെസ്ക്യൂ ഫോഴ്സസ്‌ ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു. കെഎപി നാലാം ബറ്റാലിയൻ കമ്മാന്റന്റ് ടികെ വിഷ്ണു പ്രദീപിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി. അനൂജ്‌ പലിവാള്‍ കോഴിക്കോട്‌ സിറ്റി ഡിസിപിയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe