പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കിത്തുടങ്ങി

news image
Sep 11, 2024, 4:11 am GMT+0000 payyolionline.in

വടകര ∙ പൊതു സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നഗരസഭ നീക്കി തുടങ്ങി. എന്നാൽ ഇവിടങ്ങളിൽ അനധികൃതമായി കോൺ‌ക്രീറ്റിൽ ഉറപ്പിച്ചവ ഒന്നും മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി പരിസരത്താണ് നീക്കൽ തുടങ്ങിയത്.നടന്നു പോകാനും വാഹന പാർക്കിങ്ങിനും തടസ്സമായി സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്യുന്നത്. ഇങ്ങനെ ചെയ്യാൻ കോടതി നിർദേശമുണ്ട്. ആശുപത്രി പരിസരത്ത് ഒട്ടേറെ മെഡിക്കൽ സ്ഥാപനങ്ങൾ ഉള്ളതു കൊണ്ട് ബോർഡുകൾ കൊണ്ട് ബുദ്ധിമുട്ട് ഏറെയാണ്. ബോർഡ് നീക്കൽ തുടരുമെന്നും കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ച ബോർഡുകൾ മാറ്റാൻ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകുമെന്നും നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe