തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സില്‍ പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടുകാർക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ വ്യാഴാഴ്ച മുതലും 10ാം ക്ലാസിന് 24 മുതലും ആരംഭിക്കും. ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാകും. വ്യാഴാഴ്ച രാവിലെ 10ന് പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ്, 12ന് മലയാളം, രണ്ടിന് അക്കൗണ്ടന്‍സി. 23ന് 10ന് പ്ലസ് ടു ഇംഗ്ലീഷ്, 12ന് പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടിന് ഇക്കണോമിക്സ്.
24ന് 10ന് എസ്.എസ്.എല്‍.സി കെമിസ്ട്രി, 12ന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദി. 26ന് 10 മുതല്‍ 12 വരെ പ്ലസ് ടു ബോട്ടണി, സുവോളജി, വൈകീട്ട് നാലിന് പ്ലസ് ടു ബിസിനസ് സ്റ്റഡീസ്, 12ന് എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ്, രണ്ടിന് ബയോളജി. 27ന് 10ന് എസ്.എസ്.എല്‍.സി ഇംഗ്ലീഷ്, രണ്ടിന് മലയാളം, 12ന് പ്ലസ് ടു ഫിസിക്സ്, വൈകീട്ട് നാലിന് ഹിസ്റ്ററിയും 28ന് 10ന് പ്ലസ് ടു ഹിന്ദി, 12ന് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് ഉള്‍പ്പെടുത്തിയത്. 10, പ്ലസ് ടു പൊതുപരീക്ഷക്ക് പ്രയോജനപ്പെടുന്ന എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.