പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി; ലക്ഷ്മി പ്രിയയ്ക്ക് പകരം ജിബി പാത്തിക്കൽ മത്സരിക്കും

news image
Mar 19, 2026, 1:05 pm GMT+0000 payyolionline.in

കൊച്ചി: പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സഹയാത്രികൻ ആയിരുന്നു ജിബി പാത്തിക്കൽ. ട്വൻറി 20 പാർട്ടി രൂപീകരിച്ചതുമുതൽ പാർട്ടി അംഗമാണ്. നിലവിൽ യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയും ആണ്.

പെരുമ്പാവൂരിൽ തുറന്ന എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും റോഡ് ഷോയും ഉദ്ഘാടനം ചെയ്യാൻ എത്തിയ കേന്ദ്ര മന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ വേദിയിലിരിക്കെയായിരുന്നു ലക്ഷ്മി പ്രിയയുടെ പേര് വോട്ടർപട്ടികയിലില്ല എന്ന കാര്യം പാർട്ടി പ്രവർത്തകർ അറിയുന്നത്. തുടർന്ന് റോഡ് ഷോ റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ട്വന്റി 20 കൺവീനർ സാബു ജേക്കബ് എൻഡിഎ സ്ഥാനാർത്ഥികളായി ചലച്ചിത്ര നടിമാരെ പ്രഖ്യാപിച്ചത്. പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, ഏറ്റുമാനൂരിൽ വീണാ നായർ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ഇതിൽ ലക്ഷ്മി പ്രിയയുടെയും വീണാ നായരുടേയും പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. വീണാ നായർക്ക് പകരം പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തൃക്കാക്കരയിൽ അഖിൽ മാരാർ മത്സരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe