മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിക്ക് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷ സേനയും നാട്ടുകാരും. ആളപായമില്ലെന്നാണ് വിവരം. സമീപത്തെ വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള നീക്കം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ചെരിപ്പുകമ്പനിയുടെ ഗോഡൗണിൽനിന്ന് ഉച്ചയോടെയാണ് തീ ആളിപ്പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. റബർ ഫാക്ടറിയിൽനിന്ന് ഉയർന്ന തീ പല ഭാഗങ്ങളിലേക്കും പടരുകയാണുണ്ടായതെന്നാണ് വിവരം.
