പു.ക.സ പയ്യോളി നോർത്ത് യുണിറ്റ് അയനിക്കാട് വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു

news image
Nov 13, 2023, 3:51 am GMT+0000 payyolionline.in

പയ്യോളി: പുരോഗമന കലാ സാഹിത്യസംഘം വീട്ട് മുറ്റ സദസ്സ് സംഘടിപ്പിച്ചു. അയനിക്കാട് പൂവ്വത്തില്‍ ബാബുവിന്റെ വീട്ടുമുറ്റത്താണ് പുകസ പയ്യോളി നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതേതര വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചത്.

ഇക്ബാൽ കായിരികണ്ടിയുടെ അധ്യക്ഷതയിൽ  പ്രശസ്ത സാഹിത്യകാരൻ മേലടി മുഹമ്മദ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. പു.ക.സ മേഖല പ്രസിഡന്റ്‌ ഡോ. ആർ. കെ. സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ മുദ്ര, റഫീഖ് പറോളി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ.ഷെജിൽ സ്വാഗതവും സെക്രട്ടറി എം. കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. പ്രാദേശിക ഗായകരുടെ ഗാനമേളയും ജയൻ മൂരാടിന്റെ “ഭയം ” എന്ന ഏകപാത്ര നാടകവും അരങ്ങേറി.

പി.വി.കുമാരൻ മാസ്റ്റർ, ശ്രീധരൻ പടന്നയിൽ , സുരേന്ദ്രൻ മൂരാട് രത്നാകരൻ ഇരിങ്ങൽ, കോയക്കണ്ടി ഗണേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസ്സാരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe