പുൽപ്പള്ളി ആനപ്പാറയിലെ ക്വാർട്ടേഴ്‌സിൽ മദ്യലഹരിയിൽ കത്തിക്കുത്ത്; 40 കാരൻറെ മരണത്തിൽ പ്രതികൾ അറസ്റ്റിൽ

news image
Oct 6, 2026, 5:29 am GMT+0000 payyolionline.in

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് ടി.എസ്. ശേഖരൻ (52), തമിഴ്നാട്, നാഗപട്ടണം, പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യിൽ ലൈജു (40) വാണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35 ) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ മൂന്നാം തീയ്യതി രാത്രി ഒൻപത് മണിയോടെയാണ് ലൈജുവും ഷഫീഖും താമസിക്കുന്ന ആനപ്പാറയിലെ ക്വാർട്ടേഴ്‌സിൽ വെച്ച് മദ്യലഹരിയിൽ സംഘർഷമുണ്ടായത്. ഇവരെ പനീർശെൽവവും ശേഖരനും ചേർന്ന് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു പിറ്റേന്ന് മരണപ്പെട്ടിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe