പുറത്താക്കൽ നോട്ടീസ്​; നാല്​ വി.സിമാർക്ക്​ 24ന്​ ഗവർണറുടെ ഹിയറിങ്

news image
Feb 3, 2024, 2:30 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ത്തി​ൽ യു.​ജി.​സി ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്നു കാ​ണി​ച്ച്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ നാ​ല്​ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രെ ഗ​വ​ർ​ണ​ർ ഹി​യ​റി​ങ്​ വി​ളി​ച്ചു. ഈ ​മാ​സം 24ന്​ ​രാ​ജ്​​ഭ​വ​നി​ലാ​ണ്​ ഹി​യ​റി​ങ്. കാ​ലി​ക്ക​റ്റ്‌, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി.​സി​മാ​ർ​ക്കാ​ണ്​ രാ​ജ്​​ഭ​വ​ൻ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

നോ​ട്ടീ​സി​നെ​തി​രെ വി.​സി​മാ​ർ ഹ​ര​ജി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. പി​ന്നീ​ടാ​ണ്​ ഗ​വ​ർ​ണ​ർ​ക്ക്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും എ​ന്നാ​ൽ, വി.​സി​മാ​രു​ടെ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വി.​സി​മാ​ർ അ​യോ​ഗ്യ​രാ​ണെ​ന്ന് ഉ​ത്ത​ര​വി​ട്ടാ​ലും, പി​രി​ച്ചു​വി​ട​ൽ ന​ട​പ്പാ​ക്കാ​ൻ 10 ദി​വ​സം സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം പ്ര​തി​കൂ​ല​മാ​ണെ​ങ്കി​ൽ അ​പ്പീ​ൽ ന​ൽ​കാ​നാ​യാ​ണ്​ 10​ ദി​വ​സം കൂ​ടി ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

സാ​​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി.​സി​യാ​യി​രു​ന്ന ഡോ.​എം.​എ​സ്.​ രാ​ജ​ശ്രീ​യു​ടെ നി​യ​മ​നം അ​സാ​ധു​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഒ​മ്പ​ത്​ വി.​സി​മാ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. സു​പ്രീം​കോ​ട​തി വി​ധി​ക്ക​നു​സൃ​ത​മാ​യി ഗ​വ​ർ​ണ​ർ ഹി​യ​റി​ങ് ന​ട​ത്തി ന​ട​പ​ടി​യെ​ടു​ത്താ​ൽ നാ​ല്​ വി.​സി​മാ​രും പു​റ​ത്താ​കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe