പുരാവസ്‌‌തു തട്ടിപ്പ്‌ കേസ്‌: കെ സുധാകരൻ ഇഡിക്കു മുന്നിൽ ഹാജരാകില്ല; കത്ത് നൽകി

news image
Aug 30, 2023, 6:05 am GMT+0000 payyolionline.in

കൊച്ചി> മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി.

അടുത്ത തവണ ഹാജരാകുമ്പോൾ ബാങ്ക് രേഖകൾ ഹാജരാക്കണമെന്നും ഇഡി സുധാകരന് നിർദേശം നൽകിയിരുന്നു. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നാണ്  ഇഡിക്ക് നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കിയത്.  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe