കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ഐജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. സുപ്രധാന തെളിവുകൾ കിട്ടിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നത്. പദവി ദുരുപയോഗം ചെയ്ത് മെഡിക്കൽ രേഖയുണ്ടാക്കി എന്നും സംശയമുണ്ട്. ആയുർവേദ ചികിത്സയിൽ സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.