ന്യൂഡല്‍ഹി: പുതിയ ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി, റാഞ്ചി -ഹൗറ, ജാംനഗര്‍ -അഹമ്മദാബാഗ്, ഉദയ്പൂര്‍- ജയ്പൂര്‍, തിരുനെല്‍വേലി- മധുര- ചെന്നൈ, ഹൈദരബാദ്- ബംഗളൂരു, വിജയവാഡ -ചെന്നൈ, പട്ന -ഹൗറ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.