പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയുടെ നടപടിക്രമങ്ങൾക്ക് വിരുദ്ധമായി ഇടപെടരുത് എന്ന് സഭയിൽ സ്പീക്കർ പ്രത്യേക റൂളിംഗ് നൽകി.പുതിയ എംഎൽഎ-മാരെ നിയമസഭാ ചട്ടം പഠിപ്പിക്കാൻ ഈ മാസം പതിനേഴിന് സെമിനാർ സംഘടിപ്പിക്കും. ശൂന്യവേളയിൽ, നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചകളിലേക്ക് കടക്കുന്നതിന് മുമ്പായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രത്യേക റൂളിംഗ്. 71 പുതിയ എംഎൽഎമാരാണുള്ളതെന്നും ഇന്നലെ തുടക്കം ആയതിനാൽ പലരും സ്വാതന്ത്ര്യത്തോടെ ഇടപെട്ടെന്നും സ്പീക്കർ. അംഗങ്ങൾ ചെയറിന് മുഖം മറച്ച് നിൽക്കുകയും സഭയുടെ തലങ്ങും വിലങ്ങും നടക്കുകയും ചെയ്തു. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്ന് സ്പീക്കർ പറഞ്ഞു. പുതിയ എംഎൽഎമാരെ നിയമസഭാ ചട്ടം പഠിപ്പിക്കാൻ ഈ മാസം പതിനേഴിന് സെമിനാർ സംഘടിപ്പിക്കും.ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.
പുതിയ അംഗങ്ങളെ നിയമസഭാ ചട്ടം പഠിപ്പിക്കും: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
Jun 3, 2026, 8:52 am GMT+0000
payyolionline.in
