പീഡന പരാതി; വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി മറച്ചുവച്ചുവെന്ന്‌ ഷിയാസ്‌ കരീം

news image
Oct 7, 2023, 11:54 am GMT+0000 payyolionline.in

കാസർകോട്‌ > പീഡന പരാതി നൽകിയ യുവതിക്ക്‌ വിവാഹ വാഗ്‌ദാനം നൽകിയിരുന്നതായി മോഡൽ ഷിയാസ്‌ കരീം. മുൻപ്‌ വിവാഹം കഴിഞ്ഞതും മകനുള്ള വിവരവും യുവതി മറച്ചുവച്ചുവെന്നും ഷിയാസ്‌ പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടില്ല. യുവതിയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാൻ ഇത് ഉപയോഗിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഷിയാസിനെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.

പീഡനക്കേസിൽ ചന്തേര പൊലീസ് ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ദുബായിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ കേരള പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്. പിന്നാലെ ചന്തേര പൊലീസിനെ വിവരമറിയിച്ചു. കാസര്‍കോട് എത്തിച്ച ഷിയാസിനെ ഹൊസ്‌ദുർഗ് കോടതിയില്‍ ഹാജരാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe