പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

news image
Jan 18, 2025, 7:04 am GMT+0000 payyolionline.in

കോ​ട്ട​യം: മുസ്‍ലീം വി​ദ്വേ​ഷ പ​രാ​മ​ർ​ശ കേ​സി​ൽ പി.​സി. ജോ​ർ​ജി​നെതിരായ കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. ഈ മാസം 25ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോട്ടയം സെഷൻസ് കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പി.സി. ജോർജിനെ ശനിയാഴ്ച വരെ അ​റ​സ്റ്റ് ചെ​യ്യ​ുന്നത് വിലക്കിയിരുന്നു. പി.സി. ജോ​ർ​ജ്​ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട്ട​യം ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ചാ​ന​ൽ ച​ർ​ച്ച​യു​ടെ വി​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം എ​ഴു​തി​ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടിരിക്കുകയാണ്.

ബു​ധ​നാ​ഴ്ച വി​ശ​ദ​വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വെച്ചത്. മു​മ്പും സ​മാ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി.​സി. ജോ​ർ​ജെ​ന്ന്​ ​പ്രോ​സി​ക്യൂ​ഷ​ൻ അഭിപ്രായപ്പെട്ടു. വാ​യി​ൽ തോ​ന്നു​ന്ന​ത് വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. ഇ​ത്​ സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന അ​പ​ക​ടം വ​ലു​താ​ണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടത്.

പ്ര​തി ദീ​ർ​ഘ​കാ​ലം ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു​വെ​ന്നും ജാ​മ്യ​മി​ല്ല വ​കു​പ്പ്​ ചു​മ​ത്തി കേ​സെ​ടു​ക്കാ​നു​ള്ള ഗൗ​ര​വം വി​ഷ​യ​ത്തി​നി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം നി​ല​പാ​ട്. തു​ട​ർ​ന്നാ​ണ് വി​വാ​ദ ചാ​ന​ൽ​ച​ർ​ച്ച​യു​ടെ വി​ഡി​യോ​യും ഉ​ള്ള​ട​ക്ക​വും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ജ​നു​വ​രി അ​ഞ്ചി​ന്​ ന​ട​ന്ന ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് ജോ​ർ​ജ്​ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe