പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നൽകി വെൽഫെയർ പാർട്ടി

news image
Jan 10, 2025, 7:12 am GMT+0000 payyolionline.in

തിരുവനന്തപുരം: ജനം ടി.വിയിലെ ചർച്ചക്കിടയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി വെൽഫെയർ പാർട്ടി. മുസ്ലിം വിഭാഗത്തെ ഒന്നടങ്കം വർഗീയ വാദികൾ എന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആക്രോശിക്കുകയും ചെയ്യുന്ന ജോർജ് ഇന്ത്യൻ മതേതര സമൂഹത്തിന് തീരാകളങ്കമായി മാറുകയാണ് പാർട്ടി വ്യക്തമാക്കി.

 

 

ആദ്യമായല്ല വിഭാഗീയത ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നത് എന്നുള്ളത് ഏറെ ഗൗരവത്തിൽ സമൂഹം പരിഗണിക്കേണ്ട വിഷയമാണ്. കേരളത്തിന്റെ മത സൗഹാർദ നിലപാടിൽ വിള്ളൽ വരുത്തുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ ലാഭം മുൻ നിർത്തിയുള്ള ബി.ജെ.പിയുടെ നീക്കങ്ങളുടെ ഭാഗം തന്നെയാണ് ഈ പ്രസ്താവനകളും. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ സംസ്ഥാന സർക്കാറും പൊലീസും സ്വീകരിച്ചു പോരുന്ന നിസ്സംഗത ഈ വിഷയത്തിലും തുടരുകയാണ്.

പി.സി. ജോർജിനെതിരെയുള്ള പരാതികളിന്മേൽ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയാറാകണം. മുമ്പും വർഗീയ വിഷം ചീറ്റിയ വിഷയങ്ങളിൽ നൽകപ്പെട്ട പരാതികളിന്മേലും കർശന നടപടികൾ സ്വീകരിക്കാനും പൊലീസ് തയാറകണം. വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന സംഘടനകൾക്കെതിരെയും വ്യക്തികൾക്കെതിരെയും കേരളീയ സമൂഹം ശക്തമായി പ്രതികരിക്കാൻ തയാറാകണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe