കൊച്ചി: പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസില്‍ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെ സമയം നൽകി ഹൈക്കോടതി. നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. അതേസമയം, തന്റെ ഭാഗം കൂടി കേൾക്കണമെന്ന പി വി അൻവറിന്റെ ഹർജിയിൽ കോടതി തീരുമാനം എടുത്തിട്ടില്ല.
പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി
Jul 19, 2023, 3:22 pm GMT+0000
payyolionline.in
സിയാച്ചിൻ ഹിമാനിയിലുണ്ടായ തീപിടുത്തം; ഒരു സൈനിക ഉദ്യോഗസ്ഥൻ മരിച്ചു
പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട ..