തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (എച്ച്.എസ്.എസ്.ടി) ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള പരീക്ഷ പി.എസ്.എസി മാറ്റി. ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി നടപടി. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി പി.എസ്.സിക്ക് പരാതി നല്‍കിയിരുന്നു.