പിഴ നടപടികളുടെ എണ്ണം കുറഞ്ഞതിന് ആലപ്പുഴ അസി. മോട്ടോർ വാഹന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

news image
Oct 4, 2023, 9:45 am GMT+0000 payyolionline.in

കോഴിക്കോട്: പിഴനടപടികളുടെ എണ്ണം കുറഞ്ഞെന്നു കാണിച്ച് മോട്ടോർ വാഹന വകുപ്പിൽ സസ്​പെൻഷൻ. ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനൽ ഓഫിസിലെ എ.എം.വി.ഐ രഥുൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുൻ മോഹന്റെ സസ്​പെൻഷൻ എന്നാണ് ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപം. എ.എം.വി.ഐ രഥുൻ മോഹൻ 2023 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യഥാക്രമം 110, 162, 200 കേസുകൾ (ഇ-ചലാനുകൾ) മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നാണ് സസ്​പെൻഷന് കാരണമായി പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അനാവശ്യമായി കേസെടുക്കാൻ നിർബന്ധിപ്പിക്കുന്നുവെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സസ്​പെൻഷൻ ഉത്തരവിലെ വിശദീകരണം.

രഥുൻ മോഹൻ ഏപ്രിലിലും 213 ഇ-ചലാനുകൾ മാത്രമേ തയാറാക്കിയിട്ടുള്ളൂവെന്നും വിലയിരുത്തി മെമ്മോ നൽകി. മികച്ച രീതിയിൽ പ്രവർത്തിക്കാമെന്ന വിശദീകരണത്തെ തുടർന്ന് ഉ​ദ്യോഗസ്ഥനെ ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് അയച്ചു. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ പരിശോധിച്ചതിൽ യഥാക്രമം 200, 185 ഇ-ചലാനുകൾ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതായും അറിയിച്ച് സസ്​പെൻഡ് ചെയ്യുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe