പയ്യോളി: റോഡിന്റെ ശോചനീയാവസ്ഥയും പൊടിശല്യവും കാരണം നരകയാതന അനുഭവിക്കുന്ന പെരുമാള്‍പുരത്തെ ദുരിതത്തിന് പരിഹാരമാകുന്നു. രാജ്യസഭാ എംപിയും നാട്ടുകാരിയുമായ പിടി ഉഷയുടെ ഇടപെടലിലാണ് പ്രശ്നം പരിഹരിക്കുന്നത്.
ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ ലോറികളും ജീപ്പുകളും കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. അന്ന് പോലീസ് സ്ഥലത്തെത്തി കരാര്‍ കമ്പനി പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.
പെരുമാള്‍പുരം പെട്രോള്‍ പമ്പു മുതല്‍ അടിപ്പാത വരെയുള്ള ഭാഗത്തെ സര്‍വ്വീസ് റോഡ് ഉയര്‍ത്തി വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കനാമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കരാര്‍ കമ്പനി എന്ന നിലയില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി വേണമെന്നുമായിരുന്നു കമ്പനി നിലപാട്.
ഇതിനെ തുടര്‍ന്നാണ് വിഷയം പിടി ഉഷയുടെ ശ്രദ്ദയില്‍ പ്പെടുത്തുന്നതും ഉഷയുടെ ഇടപെടലില്‍ ദേശീയപാത പ്രൊജെക്റ്റ് ഡയറക്ടര്‍ അശുതോഷ്, എഞ്ചിനീയര്‍ രാജ് പാല് എന്നിവര്‍ ഉഷയുടെ പെരുമാള്‍പുരത്തെ വസതിയിലെത്തി അനുമതിയുപ്പെടെയുള്ള കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിപ്പാത മുതല്‍ പെരുമാള്‍പുരം വരെയുള്ള ഭാഗത്തെ പൊടി ശല്യം പൂര്‍ണ്ണമായും മാറ്റാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ. ബൈജു, വാര്‍ഡ് മെമ്പര്‍ ബിനു കരോളി പ്രദേശത്തെ വ്യാപാരികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.