പിഎസ്സി: അഭിമുഖവും ഒഎംആർ പരീക്ഷയും

news image
Dec 27, 2025, 12:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 506/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 2026 ജനുവരി 07, 08, 09, 14, 16, 28, 29, 30 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).

 

പ്രമാണപരിശോധന

 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കയര്‍ഫെഡ്) സിവില്‍ സബ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 516/2024) തസ്തികയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2025 ഡിസംബര്‍ 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും.

 

ഒഎംആര്പരീക്ഷ

 

കേരള പൊലീസ് സര്‍വീസ് വകുപ്പില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ട്രെയിനി) (പട്ടികജാതി/പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 265/2025) തസ്തികയിലേക്ക് 2025 ഡിസംബര്‍ 31ന് രാവിലെ 07.00 മുതല്‍ 08.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe