പിആർഡി പരസ്യത്തിനെതിരായ കോൺഗ്രസിൻ്റെ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി

news image
Mar 12, 2026, 11:40 am GMT+0000 payyolionline.in

കൊച്ചി: പിആർഡിയുടെ പത്രപരസ്യത്തിനെതിരായ കോൺഗ്രസിന്റെ ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. ആവശ്യം പൊതുതാത്പര്യ ഹർജിയിലൂടെ ഉന്നയിക്കാനാകുമോയെന്നും ആദ്യം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിആർഡി രേഖകൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിരീക്ഷണം. ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി സർക്കാരിന് പത്ത് ദിവസം സമയം നൽകി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കലും നൽകിയ ഹർജികളിലാണ് നടപടി.
പരസ്യം സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിയിലെ വാദം. പരസ്യത്തിന്റെ പണം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം എന്നും പരസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊതുതാൽപര്യ ഹർജിയിലൂടെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe