ദില്ലി: പ്രധാനമന്ത്രി ഒരു ദിവത്തേക്ക് പാർലമെന്‍റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിർദ്ദേശം തള്ളിയതോടെ ചലോ ദില്ലി മാർച്ചിനായി തയ്യാറെടുക്കുകയാണ് കർഷകർ. ഇതിനിടെ നോയിഡയിൽ സമരം ചെയ്യുന്ന കർഷകരും ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചു
കേന്ദ്രനിർദ്ദേശം സംയുക്ത കിസാൻ മോർച്ച ഔദ്യോഗികവിഭാഗവും തള്ളിയിരുന്നു. പഞ്ചാബിലെ കർഷകർക്ക് മാത്രമാണ് ഈ നിർദ്ദേശം ഗുണകരമെന്നാണ് കിസാൻ മോർച്ച വ്യക്തമാക്കുന്നത്. മാർച്ച് കണക്കിലെടുത്ത് ഹരിയാനയിലും സുരക്ഷ വീണ്ടും ശക്തമാക്കി. ഇതിനിടെ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോയിഡിലെ കർഷകർ ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച്ചയാണ് മാർച്ച് നടത്തുക.