പാലക്കാട് ഉരുൾപൊട്ടി; കടകളിലും വീടിനുള്ളിലും വെളളം കയറി, കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു

news image
Sep 22, 2023, 2:24 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. ഉൾക്കാട്ടിനുളളിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പാലക്കയം ഭാഗങ്ങളിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും  കനത്ത  മഴയാണ്. അതുപോലെ കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരുമ്പാമുട്ടിയിൽ പുഴയ്ക്ക് അക്കരെ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തത്തിയിട്ടുണ്ട്. 3.30 മുതല്‍ ഇവിടെ മഴ തുടങ്ങിയിരുന്നു. കാർമൽ സ്കൂൾ മുറ്റത്തും പളളി മുറ്റത്തു വെള്ളം കയറിയിരിക്കുകയാണ്.

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe