പാക് ബാങ്കിലേക്ക് 50 ലക്ഷം അയക്കണം; ക​ർ​ണാ​ട​ക ഹൈകോടതിയിലെ ആറ് ജഡ്ജിമാർക്ക് വധഭീഷണി

news image
Jul 25, 2023, 3:52 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ലെ ആ​റ് ജ​ഡ്ജി​മാ​രെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി. പാ​കി​സ്താ​നി​ലു​ള്ള ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽ 50 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും ഇ​​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. ബം​ഗ​ളൂ​രു സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. ഹൈ​കോ​ട​തി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ കെ. ​മു​ര​ളീ​ധ​റി​നാ​ണ് വാ​ട്സ്ആ​പ്പി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

പാ​കി​സ്താ​നി​ലു​ള്ള എ.​ബി.​എ​ൽ ബാ​ങ്കി​ൽ 50 ല​ക്ഷം നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജൂ​ലൈ 12ന് ​വൈ​കീ​ട്ട് ഏ​ഴി​നാ​ണ് ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ന​മ്പ​റി​ലെ വാ​ട്സ്ആ​പ്പി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം കി​ട്ടു​ന്ന​ത്.

പ​ണം കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രാ​യ മു​ഹ​മ്മ​ദ് ന​വാ​സ്, എ​ച്ച്.​ടി. ന​രേ​ന്ദ്ര പ്ര​സാ​ദ്, അ​ശോ​ക് ജി. ​ന​ജ​ഗ​ന്ന​വ​ർ, എ​ച്ച്.​പി. സ​ന്ദേ​ശ്, കെ. ​ന​ട​രാ​ജ​ൻ, ബി. ​വീ​ര​പ്പ എ​ന്നി​വ​രെ കൊ​ല്ലു​മെ​ന്നും ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു.‘ദു​ബൈ ഗ്യാ​ങ്ങി’​ലെ ആ​ളാ​ണ് താ​നെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. വി​വി​ധ ന​മ്പ​റു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ൾ വ​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ​ചെ​യ്തി​ട്ടി​ല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe