പരീക്ഷ ചോദ്യ ചോർച്ച: എം.എസ് സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും

news image
Dec 26, 2024, 5:33 am GMT+0000 payyolionline.in

കോഴിക്കോട്: ചോദ്യ ചോർച്ചക്കേസിൽ ക്രൈംബ്രാഞ്ച് എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരെ ഇന്ന് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഇ.ഒ ശുഹൈബിനോടും അധ്യാപകരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.വാട്സാപ്പ് വഴി ശുഹൈബിന്റെ ചോദ്യപേപ്പർ കിട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ശുഹൈബ് വാട്‌സ്ആപ്പ് അക്കൗണ്ട് ഉൾപ്പെടെയുള്ളവ നീക്കം ചെയ്തിരുന്നു.

കേസിൽ എം.എസ്. സൊല്യൂഷന്‍സ് ഉടമ ശുഹൈബിന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. ശുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക് ഔട്ട് നോട്ടീസ് ഇറക്കുന്നതും ആലോചനയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിനായി ബ്യൂറോ ഓഫ് ഇമിഗ്രേഷന് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിലാണ് എം.എസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയത്. ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കിന്റെയും എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഇനിയും വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe