തിരുവനന്തപുരം > പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകൾ നടത്താൻ കഴിയും. ഇവയിൽ 30 എണ്ണം പുതിയ അപേക്ഷകളായിരിക്കും. ബാക്കിയുള്ള 20 പേരിൽ 10 പേർ നേരത്തെ ടെസ്റ്റിൽ പരാജയപ്പെട്ടവരും, 10 പേർ വിദേശയാത്ര ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരും ആയിരിക്കും. ഇതിൽ പരാജയപ്പെട്ടവരുടെ എണ്ണമാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.
ടെസ്റ്റ് പരിഷ്‌കരണത്തിന് മുൻപേ ഒരു ദിവസം 60 ടെസ്റ്റുകളായിരുന്നു നടന്ന് കൊണ്ടിരുന്നത്. എന്നാൽ പരിഷ്‌കരണത്തിന് ശേഷം ഇത് 40 ആയി കുറച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ ഇളവ് നൽകുകയായിരുന്നു. പുതിയ പരിഷ്‌കാരത്തിന് ശേഷം 45 ശതമാനം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിൽ ഇപ്പോൾ വിജയിക്കുന്നത്.