പയ്യോളി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

news image
Nov 10, 2023, 10:55 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നന്തി സഹാനി ഹോസ്പിറ്റലും, എംഎംസി ക്യാമ്പസ് ഉള്ളിയേരി യിലെ ശ്രീ ആഞ്ജനേയ ഡന്റൽ കോളേജും സംയുക്തമായാണ് പയ്യോളി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് നടത്തിയത്. എല്ല്, കണ്ണ് , ജനറല്‍ മെഡിസിൻ, മൊബൈൽ ഡന്റൽ ബസോടു കൂടിയുള്ള ഡന്റൽ ട്രീറ്റ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പയ്യോളി പോലീസ് ഇൻസ്പെക്ടർ  കെ. സി  സുഭാഷ് ബാബു ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സബ്ബ് ഇൻസ്പെക്ടർ മാരായ വി.കെ.മനീഷ്, പി ജ്യോതി ബസു,  വി. പ്രകാശൻ, സഹാനി ഹോസ്പിറ്റലിലെ ഡോ. പി. ലിമിനു, ആഞ്ജനേയ ഡന്റൽ കോളേജിലെ ഡോ. എം. എസ്. അഞ്ജിത, സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു.

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe