പയ്യോളി നഗരസഭയ്ക്ക് മുന്‍പില്‍ ഓട്ടോ തൊഴിലാളികളുടെ  പ്രതിഷേധം; അനിശ്ചിതകാല സമരത്തിലേക്കെന്ന് സംഘടനകള്‍ 

news image
Jan 10, 2025, 11:00 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗണിൽ സർവ്വീസ് നടത്താൻ ഓട്ടോറിക്ഷകൾക്ക് ഹാൾട്ടിങ്ങ് പെർമിറ്റ് അനുവദിക്കാൻ ആവശ്യമായ അനുമതി പത്രം നഗരസഭ നൽകണമെന്നാവശ്യപ്പെട്ട് സംയുക്തട്രേഡ് യൂണിയൻ നേതൃത്വത്തി ൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി എ  സോമശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. യു കെ പി റഷീദ് അധ്യക്ഷനായി.

കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ അനുമതി പത്രം നല്‍കാതെ നഗരസഭ ബുദ്ധിമുട്ടിക്കുകയാണെന്നും അവസാന ചര്‍ച്ചയില്‍ ധാരണയായ 20 അപേക്ഷകള്‍ പോലും അംഗീകരിക്കാതെ നഗരസഭ ആകാരണമായി നീട്ടികൊണ്ട് പോവുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഇനിയും ഇക്കാര്യം പരിഗണിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അടുത്ത ആഴ്ച മുതല്‍ നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല സംരം തുടങ്ങുമെന്ന് ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ അറിയിച്ചു.  എസ്ടിയു ജില്ലാകമ്മിറ്റി അംഗം കെ പി സി ഷുക്കൂർ, ഐൻടിയുസി മണ്ഡലം പ്രസിഡൻ്റ് എൻ എം മനോജൻ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കുന്നുമ്മൽ, ബി സുബീഷ്, സി രാജീവൻ എന്നിവർ സംസാരി ച്ചു . സി ടി റിനീഷ് സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe