പയ്യോളി: പയ്യോളി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പുതിയ ചെയർമാനായി വി. ഹമീദ് മാസ്റ്ററെയും വൈസ് ചെയർമാനായി രാജൻ കൊളാവിപാലത്തിനെയും തിരഞ്ഞെടുത്തു. യൂണിറ്റ് ഇൻസ്പെക്ടർ അജിത വി. പ്രിസൈഡിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ചടങ്ങിൽ സി.ഇ.ഒ പ്രദീപ് കുമാർ പി. സ്വാഗതം ആശംസിച്ചു. ഗിരീഷ് കുമാർ കെ.പി, വിനോദൻ എം.എ, ശശി സി.കെ, സതീഷ് ആർ.കെ, ടി.കെ. രുഗ്മാംഗദൻ, ദേവിക എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

