പയ്യോളി: പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല ബാക്ടീരിയ അണുബാധ സ്ഥിരീകരിച്ചു. പയ്യോളിയിലെ തച്ചൻകുന്നിലാണ് രോഗ ബാധ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിട്ടുണ്ട്.
