പയ്യോളിയിൽ നോമ്പ് തുറയ്ക്ക് പോയ സമയം വീട് തകർത്ത് കവർച്ച; സ്വർണ്ണ ലോക്കറ്റ് നഷ്ടമായി

news image
Mar 4, 2026, 6:42 am GMT+0000 payyolionline.in

പയ്യോളി: പയ്യോളിയിൽ വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം നോക്കി വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് സ്വർണ്ണം കവർന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം ‘റഫ’യിൽ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകിട്ട് 6.30-നും 7.30-നും ഇടയിലുള്ള സമയത്താണ് സംഭവം. മുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റാണ് അലമാരയിൽ നിന്നും നഷ്ടപ്പെട്ടത്.

വഹാബും കുടുംബവും നോമ്പ് തുറക്കാനായി മൂരാടുള്ള ബന്ധുവീട്ടിൽ പോയതായിരുന്നു. രാത്രി 7.30-ഓടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അകത്തെ മറ്റ് മുറികളുടെ പൂട്ടും തകർത്തിട്ടുണ്ട്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കവർന്നത്. സംഭവത്തിൽ പയ്യോളി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe