പയ്യോളി: ബി.ജെ.പി പയ്യോളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ നൂറ്റി അൻപതാം വാർഷികവും, ദേശീയ പതാകയോടുള്ള ആദര സൂചകമായും, ജനങ്ങളിൽ ദേശസ്നേഹം വളർത്തുന്നതിന്റെ പ്രാധാന്യവും ഉദ്ഘോഷിക്കുന്നതായിരുന്നു തിരംഗ യാത്ര. മുതിർന്ന ബി.ജെ.പി. നേതാവായ ടി.കെ പത്മനാഭൻ മണ്ഡലം പ്രസിഡണ്ട് ടി.പി. ശ്രീഹരി മാസ്റ്റർക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി പയ്യോളി ബസ് സ്റ്റാന്റിൽ സമാപിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം കെ.പി മോഹനൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സ്മിനു രാജ് . പി. സ്വാഗതവും , മണ്ഡലം വൈസ് പ്രസിഡണ്ട് ചെറുകുന്നുമ്മൽ ബാബുരാജ് നന്ദിയും പ്രകാശിപ്പിച്ചു. കെ.പി റാണാപ്രതാപ്, നിരയിൽ ഗോപാലൻ, പ്രേമൻ കുറ്റിയിൽ, സി പി രവീന്ദ്രൻ, കെ എം ശ്രീധരൻ, രമ്യ മുചുകുന്ന്, പ്രദീപൻ തടത്തിൽ, സ്നേഹ അനീഷ്, ശ്രീന.സി, അംബിക ഗിരിവാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
പയ്യോളിയിൽ ആവേശമായി ബി.ജെ.പിയുടെ തിരംഗ യാത്ര
Aug 14, 2026, 10:43 am GMT+0000
payyolionline.in
30- 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത; മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന ..
കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് ..
